Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Continues In Congress

Kozhikode

കോ​ൺ​ഗ്ര​സി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​രു​ന്നു

മു​ക്കം: ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പി​സം അ​തി​ശ​ക്ത​മാ​യ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​രു​ന്നു.

യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സി​പി​എ​മ്മി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കാ​ൻ വ​ഴി​വി​ട്ട ശ്ര​മം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത മു​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​കെ അ​ബ്ദു​റ​ഹി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്മൈ​ൽ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്‍റേ​തെ​ന്ന പേ​രി​ൽ ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്ന​താ​യി സം​ശ​യ​മു​യ​ർ​ന്ന ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​മു​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. സു​ഹൈ​ബ്, കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​കെ. അ​ൻ​വ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഫൈ​സ​ൽ ഊ​രാ​ളി, സാ​ദി​ഖ് പു​ൽ​പ​റ​മ്പി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

നോ​ട്ടീ​സ് കൈ​പ​റ്റി 5 ദി​വ​സ​ത്തി​ന​കം കാ​ര​ണം ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.  നോ​ട്ടീ​സി​ന്‍റെ കോ​പ്പി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​സി​റാ​ജു​ദ്ധീ​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​മാ​ൻ ചാ​ലൂ​ളി എ​ന്നി​വ​ർ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം ഇ​ത്ത​രം ഒ​രു കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ല​ന്നും ന​ട​ന്ന​ത് ഗ്രൂ​പ്പ് യോ​ഗ മ​ല്ല മ​റി​ച്ച് സ്മൈ​ൽ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​മാ​ണ​ന്നും വി.​എ​ൻ. സു​ഹൈ​ബ് പ​റ​ഞ്ഞു.

Latest News

Corehub Up